അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടില്ലെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“നമ്മുടെ രാജ്യത്തിന്‍റെ പരിഷ്കരണങ്ങളില്‍ അമേരിക്കയ്ക്ക് എന്താണ് ചെയ്യാനുള്ളത്? ഇന്ത്യ ആരുടെയും അടിമയല്ല, ഒരു സ്വതന്ത്ര രാജ്യമാണ്. ഇന്ത്യയുടെ നന്‍‌മയ്ക്കുവേണ്ടിയാണ് നമ്മുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പരിഷ്കരണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതാണ്. അത് ഒരിക്കല്‍ മാത്രമുണ്ടാകുന്നതല്ല” - പ്രധാനമന്ത്രി പറഞ്ഞു.

വിദേശശക്‌തികളുടെ ലാഭത്തിനായാണ് യു പി എ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :