‘ബിഗ് ബി’യെ രാഷ്ട്രപതിയാക്കാന്‍ നരേന്ദ്ര മോദി ആലോചിക്കുന്നു!

ബോളിവുഡ് താരം അമിതാബ് ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി ജെ പി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താ‌ല്‍‌പര്യപ്രകാരമാണ് ഇത്തരത്തിലൊരു നീക്കമെന്നാ

ന്യൂഡല്‍ഹി, അമിതാബ് ബച്ചന്‍, നരേന്ദ്ര മോദി, അമര്‍ സിംഗ് Newdelhi, Amithab Bachan, Narendra Modi, Amar sigh
ന്യൂഡല്‍ഹി| rahul balan| Last Updated: ബുധന്‍, 30 മാര്‍ച്ച് 2016 (19:44 IST)
ബോളിവുഡ് താരം അമിതാബ് ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി ജെ പി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താ‌ല്‍‌പര്യപ്രകാരമാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് ലഭിക്കുന്ന വിവരം. സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവായ അമര്‍ സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബച്ചനെ രാഷ്ട്രപതിയാക്കുന്നതില്‍ നരേന്ദ്ര മോദിക്ക് താല്‍പ്പര്യമുണ്ടെന്നാണ് അമര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. ‘പാ’ എന്ന ചിത്രത്തിന്റെ ഷുട്ടിംങ്ങിനിടെ നരേന്ദ്ര മോദിക്ക് അമിതാബ് ബച്ചനെ പരിചയപ്പെടുത്തിയത് താനാണെന്നും അമര്‍ സിംഗ് പറഞ്ഞു. അതിന് ശേഷമാണ് ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ബച്ചനെ മോദി ക്ഷണിച്ചതെന്നും അമര്‍ സിംഗ് പറഞ്ഞു.

ദേശീയ മാധ്യമമായ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അമര്‍ സിംഗിന്റെ പുതിയ വെളിപ്പെടുത്തല്‍. ബച്ചന്‍ കുടുംബവുമായി വളരെയേറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് അമര്‍ സിംഗ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :