മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യു വി 'വിറ്റാര ബ്രെസ' വിപണിയില്‍

ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ശ്രദ്ധയാകര്‍ഷിച്ച മാരുതി സുസുക്കിയുടെ പ്രീമിയം കോംപാക്ട് എസ് യു വി വിറ്റാര ബ്രെസ വിപണിയില്‍ എത്തി

ന്യൂഡല്‍ഹി, മാരുതി, എസ് യു വി, വിറ്റാര ബ്രെസ newdelhi, maruthi, SUV, vitara brezza
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (15:47 IST)
ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ശ്രദ്ധയാകര്‍ഷിച്ച മാരുതി സുസുക്കിയുടെ പ്രീമിയം കോംപാക്ട് എസ് യു വി വിപണിയില്‍ എത്തി. എക്സ്പോ സന്ദര്‍ശകരില്‍ നിന്നു ലഭിച്ച പ്രതികരണത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ നേടിയ പോലുള്ള വിജയം വിറ്റാര ബ്രെസയും സ്വന്തമാക്കുന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കി. എസ് ക്രോസിലൂടെ കോംപാക്ട് എസ് യു വി വിപണിയില്‍ പ്രവേശനം നേടിയ മാരുതി സുസുക്കി വിറ്റാര ബ്രെസയിലൂടെ പ്രീമിയം കോംപാക്ട് എസ് യു വി വിപണിയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.

ഡീസല്‍ എന്‍ജിനോടെയാണ് വിറ്റാര ബ്രെസ വില്‍പ്പനയ്ക്കെത്തുന്നത്. ഹാച്ച്ബാക്കായ സ്വിഫ്റ്റിനു കരുത്തേകുന്ന 1.3 ലീറ്റര്‍, ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിന്‍ തന്നെയാണ് വിറ്റാര ബ്രെസയിലും ഉള്ളത്. ഫിയറ്റില്‍ നിന്നുള്ള ഈ മള്‍ട്ടിജെറ്റ് എന്‍ജിന്‍ ലൈസന്‍സ് വ്യവസ്ഥയിലാണു മാരുതി സുസുക്കി നിര്‍മ്മിച്ച് ഉപയോഗിക്കുന്നത്. പരമാവധി 88 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനൊപ്പമുള്ള ട്രാന്‍സ്മിഷന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോകുമാണ് ബ്രെസക്കുള്ളത്.

മാരുതി സുസൂക്കി ഇന്ത്യയില്‍ വച്ച് പൂര്‍ണ്ണമായും വികസിപ്പിച്ച ആദ്യ മോഡലായ ബ്രെസയ്ക്ക് 3,995 മിമീ ആണ് നീളം. വീല്‍ബേസ് 2500 മിമീ. ബൂട്ട് സ്‌പേസ് 328 ലീറ്ററുണ്ട്. ഗ്രൌണ്ട് ക്ലിയറന്‍സ് 198 മിമീ. 16 ഇഞ്ചാണ് അലോയ്‌സിന്റെ വലുപ്പം. കൂടാതെ ആറ് വകഭേദങ്ങളിലാണ് വിറ്റാര ബ്രെസ ലഭ്യമാകുക. അടിസ്ഥാന വകഭേദമായ എല്‍ ഡി ഐയ്ക്ക് എ സി, ചെരിവ് ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ്, മടക്കാവുന്ന പിന്‍ സീറ്റ്, ഡ്രൈവര്‍ എയര്‍ബാഗ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം, ഫ്രണ്ട് പവര്‍ വിന്‍ഡോ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബാഹ്യമിററുകള്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നീ ഫീച്ചറുകളുണ്ട്. ഓപ്ഷണലായി ഡ്യുവല്‍ എയര്‍ ബാഗ്, എ ബി എസ് ഇ ബി ഡി ഫീച്ചറുകളും ലഭ്യമാണ്.

കൂടാതെ, കയറ്റുമതി ലക്ഷ്യമിട്ടു പെട്രോള്‍ എന്‍ജിനുള്ള വിറ്റാര ബ്രെസയും മാരുതി സുസുക്കി ഉല്‍പ്പാദിപ്പിക്കും. പ്രധാനമായും ഇന്തൊനീഷന്‍ വിപണി ലക്ഷ്യമിട്ടുള്ള ഈ കോംപാക്ട് എസ് യു വിക്കു കരുത്തേകുക 1.5 ലീറ്റര്‍, എം സീരീസ് പെട്രോള്‍ എന്‍ജിനാവും. ആഭ്യന്തര വിപണിയില്‍ പ്രതിമാസം 10,000 യൂണിറ്റിന്‍റെ വില്‍പ്പനയാണ് വിറ്റാര ബ്രെസയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

മഹീന്ദ്രയുടെ ടി യു വി 300, ഫോഡ് ഇകോസ്പോര്‍ട് എന്നിവയ്ക്കൊപ്പം ഹ്യുണ്ടേയിയുടെ ക്രേറ്റയെയും കൂടി നേരിടാന്‍ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി വിറ്റാര ബ്രെസയെ നിരത്തിലിറക്കുന്നത്. കൃത്യമായ സൂചനകളില്ലെങ്കിലും 6.99 ലക്ഷം മുതല്‍ ഒന്‍പതു ലക്ഷം രൂപ വരെയാണ് വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ...

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ...

New York Helicopter Crash Video: നിയന്ത്രണം വിട്ട് ...

New York Helicopter Crash Video: നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് നദിയിലേക്ക്; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യം പുറത്ത്
ആറ് മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം
ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ...

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും ...

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല
വയനാട് പൂക്കോട് വെറ്റിനറി കോളേജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥത്തില്‍ മരണത്തില്‍ ...

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള ...

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്
ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിന് ഇടവേള നല്‍കാതിരിക്കുകയോ പ്രാഥമിക ആവശ്യങ്ങള്‍ ...