നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ നാല്‍പ്പത് സീറ്റില്‍ ധാരണ; പതിനഞ്ചു സീറ്റില്‍ തര്‍ക്കം തുടരുന്നു

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ നാല്‍‌പ്പതു സീറ്റുകളില്‍ മത്സരിപ്പിക്കേണ്ട സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായി

ന്യൂഡല്‍ഹി, കോണ്‍ഗ്രസ്, ഉമ്മന്‍ ചാണ്ടി, വി എം സുധീരന്, രമേശ് ചെന്നിത്തല newdelhi, congress, oommen chandi, VM sudeeran, ramesh chennithala
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (15:46 IST)
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ നാല്‍‌പ്പതു സീറ്റുകളില്‍ മത്സരിപ്പിക്കേണ്ട സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായി. ഇന്നു ചേര്‍ന്ന എ ഐ സി സി സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ഉച്ചവരെയുള്ള ചര്‍ച്ചയിലാണ് നാല്‍‌പ്പതു സീറ്റില്‍ ഒറ്റപ്പേരിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നത്. ഇതില്‍ മുപ്പതോളം സീറ്റ് സിറ്റിങ് എം എല് എമാരുടേതാണ്.

മന്ത്രിമാരായ അടൂര്‍ പ്രകാശ്(കോന്നി), കെ സി ജോസഫ്(ഇരിക്കൂര്‍), കെ ബാബു(തൃപ്പൂണിത്തുറ) എന്നിവരുടെയടക്കം പതിനഞ്ചു സീറ്റുകളിലാണ് ഇപ്പോള്‍ തര്‍ക്കമുള്ളത്. വിജയസാധ്യതയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് രാവിലത്തെ ചര്‍ച്ച പുരോഗമിച്ചത്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ ശേഷിക്കുന്ന സീറ്റുകള്‍ ഓരോന്നും പരിശോധിച്ച് ചര്‍ച്ചതുടരും. ഇന്നത്തെ ചര്‍ച്ചയിലും ഒറ്റപ്പേരിലെത്താത്ത സീറ്റുകളില്‍ ഒന്നോ രണ്ടോ പേരുകളാക്കി ചുരുക്കപ്പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് വിടും. ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍, എന്നിവര്‍ ചര്‍ച്ചകള്‍ക്ക് ശേഷം നാളെ രാവിലെയാണ് കേരളത്തിലേക്ക് തിരിക്കുന്നത്.

എം എ വാഹിദ്(കഴക്കൂട്ടം), കെ മുരളീധരന്‍(വട്ടിയൂര്‍ക്കാവ്), വി ടി ബല്‍റാം(തൃത്താല), സി പി മുഹമ്മദ്(പട്ടാമ്പി), ഹൈബി ഈഡന്‍(എറണാകുളം), കെ ശിവദാസന്‍ നായര്‍(ആറന്മുള), വി പി സജീന്ദ്രന്‍(കുന്നത്തുനാട്), അന്‍വര്‍ സാദത്ത്(ആലുവ), ജഗദീഷ്(പത്തനാപുരം) ഷാഫി പറമ്പില്‍(പാലക്കാട്) തുടങ്ങിയവരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :