‘പുതിയ സംസ്ഥാനത്തിന് ‘സോണിയ തെലങ്കാന‘യെന്ന് പേരിടണം’

ആന്ധ്രാപ്രദേശ്| WEBDUNIA| Last Modified വെള്ളി, 29 നവം‌ബര്‍ 2013 (11:01 IST)
PTI
ആന്ധ്രയില്‍ രൂപീകരിക്കുന്ന പുതിയ സംസ്ഥാനത്തിന് 'സോണിയാ തെലുങ്കാന' എന്ന് നാമകരണം ചെയ്യണമെന്ന് ആന്ധ്രാ മുന്‍മന്ത്രിയും കോണ്‍ഗ്രസ് അംഗവുമായ പി ശങ്കര് റാവു‍.

കൂടുതല്‍ ആളുകള്‍ ജീവന്‍ കളയാതെ കാത്തത് സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധി രൂപീകരണത്തിന് മുന്‍കൈയ്യെടുത്തില്ലെങ്കില്‍ വീണ്ടും ആളുകള്‍ മരിക്കുമായിരുന്നു. കഴിഞ്ഞ രണ്ടരമാസമായ ഒരാള്‍ പോലും തെലങ്കാന വിഷയത്തില്‍ ആത്മഹത്യ ചെയ്തിട്ടില്ല - റാവു പറയുന്നു.

വിശദീകരണം. തെലുങ്കാന സംസ്ഥാന രൂപീകരണ തീരുമാനത്തിനു മുന്പ് വരെ നിരവധി ആത്മഹത്യകളാണ് ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതത്രെ.

സോണിയാ ഗാന്ധിയെ തെലുങ്കാനയുടെ അമ്മ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഡിസംബറോടു കൂടി സോണിയയുടെ പ്രതിമ ആന്ധ്രയില്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :