മോഡിക്ക് പിന്തുണ നല്‍കും: മുക്താര്‍ അന്‍സാരി

വാരണാസി| WEBDUNIA|
PTI
വാരണാസിയില്‍ നരേന്ദ്ര മോഡിക്ക് പിന്തുണ നല്‍കുമെന്ന് ക്വാമി ഏക്താദള്‍ നേതാവ് മുക്താര്‍ അന്‍സാരി.

നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുന്ന അരവിന്ദ് കെജ്‌രിവാളിനെ പിന്തുണയ്ക്കാന്‍ സന്നദ്ധമാണെന്നറിയിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടി ഇത് നിരസിച്ചു. ഇതേ തുടര്‍ന്നാണ് മോഡിക്ക് പിന്തുണയുമായി അന്‍സാരി രംഗത്തെത്തിയത്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിക്കെതിരെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുഖ്താര്‍ അന്‍സാരി നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്.

2010ല്‍ ബിഎസ്പി വിട്ട അന്‍സാരി പിന്നീട് ക്വാമി ഏക്താ ദള്‍ എന്ന പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :