വോട്ടിനായി ബിജെപി മുതലക്കണ്ണിര്‍ ഒഴുക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (18:21 IST)
PTI
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ട് ബിജെപി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി. യാനയിലെ മീവത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.

2009ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിച്ചില്ലെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കെതിരെയും സോണിയ രംഗത്തെത്തി. ബിജെപിയുടെ കപടമായ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ വീണ് പോകരുതെന്നും സോണിയ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ്സ് നടപ്പിലാക്കിയ വികസനപദ്ധതികള്‍ എല്ലാവരും കണ്ടതാണ്. ചരിത്രം കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കും. രാജ്യത്തിന് വേണ്ടി മന്‍മോഹന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും സോണിയ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :