‘അശ്ലീലസൈറ്റുകളുടെ സാന്നിധ്യത്തില്‍ വര്‍ധന‘

ന്യുഡല്‍ഹി| WEBDUNIA|
PRO
രാജ്യത്ത് അശ്ലീല സൈറ്റുകളുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്നതില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. വാര്‍ത്താ വിതരണ മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് അയച്ചു.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും കുട്ടികള്‍ അവ വീക്ഷിക്കുന്നുണ്ടെന്നും അത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയതായും ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അശ്ലീലത പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കംലേഷ് വാസ്‌വനി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :