ഹൈദരാബാദ്|
VISHNU.NL|
Last Modified ശനി, 3 മെയ് 2014 (17:42 IST)
കോണ്‍ഗ്രസ് നാണമില്ലാത്ത പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന എല്ലാ സമിതികളും പുന:പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സമിതികള്‍ പിരിച്ചു വിടുമെന്നും ബിജെപി മുന്‍ ദേശീയ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു.
ഗുജറാത്തില്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള നീക്കത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെല്ലാം
ബൂമറാങായി അവരെ തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ വന്നപ്പോഴാണ് അവസാന നിമിഷത്തില്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് സമിതികള്‍ക്ക് രൂപം നല്‍കിയതെന്നും എന്നാല്‍ ഈ നടപടികളെല്ലാം തന്നെ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും വെങ്കയ്യ പറഞ്ഞു.