ഹൈദരാബാദ് ഇരട്ടസ്ഫോടനം: മദനിയെ ചോദ്യം ചെയ്യും

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ഹൈദരാബാദ് ഇരട്ടസ്ഫോടനക്കേസില്‍ ചോദ്യം ചെയ്യും എന്ന് റിപ്പോര്‍ട്ട്. മദനിയെ ചോദ്യം ചെയ്യുന്നതിനായി ഹൈദരാബാദ് പൊലീസ് ബംഗ്ലൂരില്‍ എത്തും.

ഹൈദരാബാദ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് 2008 ബാംഗ്ലൂര്‍ സ്ഫോടനവും നടത്തിയത് എന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഹൈദരാബാദ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന അബു ഉസ്താദ് എന്നയാള്‍ മദനിയുടെ അടുത്ത കൂട്ടാളിയാണ്. ജിഹാദിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഹൈദരാബാദിലെ ‘നൂറിഷ തരിക്കത്ത്’ എന്ന മദ്രസ ഉസ്താദിന്റെ മേല്‍‌നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ മദ്രസയില്‍ മദനി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുമുണ്ട്.

ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതികളെ പരപ്പന അഗ്രഹാര ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :