യദ്യൂരപ്പ വീണ്ടും മന്ത്രിമാരെ റാഞ്ചാന്‍ ഒരുങ്ങുന്നു
ബാംഗ്ലൂര്‍|
WEBDUNIA|
PRO
PRO
ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കെജെപി നേതാവുമായ ബി എസ് യദ്യൂരപ്പയുടെ വീണ്ടും കര്‍ണാടക സര്‍ക്കാരിന് ഭീഷണിയാകുന്നു. യദ്യൂരപ്പ അനുകൂലികളായ രണ്ട് മന്ത്രിമാര്‍ വ്യാഴാഴ്ച രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കൊപ്പം ചില എം എല്‍ എമാര്‍ കൂടി രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.
ഊര്‍ജ മന്ത്രി ശോഭ കരന്ത്ലജെ, പൊതുമരാമത്ത് മന്ത്രി സി എം ഉദാസി എന്നിവരാണ് രാജിയ്ക്ക് ഒരുങ്ങുന്നത്. ഒപ്പം 20 ഓളം എം എല്‍ എമാരും പാര്‍ട്ടിയിലെത്തും എന്നാണ് കെജെപി അവകാശപ്പെടുന്നത്.
കര്‍ണാടയില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാല്‍ ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് യദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്.