തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവ് ബണ്ടി ചോറിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തില്‍ കേരളാ പൊലീസിനെ കര്‍ണാടക സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് നടന്ന രണ്ട് രണ്ടു കവര്‍ച്ച കേസുകളിലെയും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് തിരുവഞ്ചൂര്‍ അറിയിച്ചു.
മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ്(40) ബാംഗ്ലൂരില്‍ പിടിയിലായി എന്ന് കേരളാ പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ കര്‍ണാടക പൊലീസ് ഔദ്യോഗികമായി ഇത് നിഷേധിക്കുകയാണ്. ബണ്ടിയെ പിടികൂടാന്‍ സാധിച്ചില്ല എന്നാണ് കര്‍ണാടക പൊലീസിന്റെ നിലപാട്. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക പൊലീസ് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ബണ്ടി എവിടെ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.