ഹൈദരാബാദ്|
aparna shaji|
Last Modified തിങ്കള്‍, 13 ജൂണ്‍ 2016 (15:00 IST)
തന്നെ ഒഴുവാക്കി മറ്റൊരാളെ വിവാഹം ചെയ്ത കാമുകിയ്ക്ക്
സോഷ്യൽ മീഡിയ വഴി പണികൊടുത്ത യുവാവിനെതിരെ കേസ്. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2012 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ മീര്‍പേട്ടിലെ ഒരു മള്‍ട്ടിമീഡിയ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിൽ ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയത്തിലായിരുന്നു. ഇവിടെ വെച്ച് ഇരുവരും അടുത്തിടപെഴുകുകയും ഇത് രഹസ്യമായി വിഡിയോയിൽ പകർത്തുകയും ചെയ്തു യുവാവ്. എന്നാൽ പിന്നീട് യുവതി മറ്റൊരു കല്യാണത്തിന് ഒരുങ്ങിയപ്പോൾ വീഡിയോ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ ഭീഷണിയിൽ വഴങ്ങാതെ യുവതി വിവാഹിതയായതാണ് യുവാവിനെ ചൊടിപ്പിച്ചത്. ഇതോടെ മുൻകാമുകൻ വീഡിയോ യു ട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതിന്റെ ലിങ്ക് ഇരുവരുടെ സുഹൃത്തുക്കള്‍ അയച്ചുകൊടുത്തതോടെയാണ് പെണ്‍കുട്ടി വിവരമറിയുന്നത്. ഇതിനെതുടർന്നാണ് യുവതി പരാതി നൽകിയത്.