ഹൈദരാബാദില്‍ മതിലിടിഞ്ഞുവീണ് അഞ്ച് പേര്‍ മരിച്ചു

ഹൈദരാബാദ്| WEBDUNIA| Last Modified ചൊവ്വ, 23 ജൂലൈ 2013 (16:05 IST)
PRO
ഹൈദരാബാദില്‍ മതിലിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ഹൈദരാബാദിലെ എം ജെ കോളനിയിലെ രണ്ട് കുടിലുകള്‍ക്ക് മുകളിലാണ് മതിലിടിഞ്ഞുവീണത്.

കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് മതിലിടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തകര്‍ന്ന കുടിലുകള്‍ക്കിടയില്‍ കുടുങ്ങിയ ഏതാനുംപേരെ രക്ഷപെടുത്തി.

ദേശീയ ദുരന്ത നിവാരണസേനാംഗങ്ങളും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹൈദരാബാദില്‍ രണ്ടു ദിവസമായി ശക്തമായ തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :