ഗ്വാട്ടിമാലയില്‍ വിമാനം തകര്‍ന്ന് ആറ് മരണം

മെക്സിക്കോ| WEBDUNIA|
WD
ഗ്വാട്ടിമാലയില്‍ വിമാനം തകര്‍ന്ന് ആറ് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഗ്വാട്ടിമാലയിലുള്ള മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്.

മലമ്പ്രദേശമായ ന്യൂവോ പൊവനീറിലാണ് വിമാനം തകര്‍ന്ന് വീണത്. പൂര്‍ണമായും വിമാനം കത്തി നശിച്ചു. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. മരിച്ചവരില്‍ മെക്സിക്കന്‍ സ്വദേശിയായ പൈലറ്റ് ഉണ്ട്.

മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് യാത്രക്കാരുടെ സാധനസാമഗ്രികള്‍ ചിതറിക്കിടക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :