ഹെലികോപ്റ്റര്‍ അഴിമതിയില്‍ ജെപിസി അന്വേഷണം; പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഹെലികോപ്റ്റര്‍ അഴിമതി കേസ് 30 അംഗ ജെപിസി അന്വേഷിക്കുമെന്ന പ്രമേയം രാജ്യസഭ പാസാക്കി. 20 ലോക്‌സഭാ എംപിമാരും പത്ത് രാജ്യമഭാ എംപിമാരും അടങ്ങുന്ന സമിതിയാണ് അന്വേഷിക്കുക. ജെപിസി അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എ കെ ആന്റണി പാര്‍ലമെന്റിനെ അറിയച്ചിരുന്നു. അഴിമതി മൂടി വയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ വിയോജിച്ച് പ്രതിപക്ഷം രാ‍ജ്യസഭയില്‍നിന്നും ഇറങ്ങിപ്പോയി.

മറുപടിപ്രസംഗം നടത്തിയ രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ജെപിസി അന്വേഷണമെന്ന ആശയത്തോട് വിയോജിച്ചു. ഇത്തരമൊരു അന്വേഷണത്തെക്കാളേറെ ഉടനടിയുള്ള നടപടിയാണ് ആവശ്യമെന്നും, ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും ബിജെപി അഭിപ്രായപ്പെട്ടു.

വ്യക്തിപരമായി ആന്റണിക്ക് അഴിമതിയില്‍ പങ്കില്ലെന്നതിനോട് യോജിക്കുമ്പോഴും അഴിമതിക്ക് അദ്ദേഹം കുടപിടിക്കുന്നതായി പ്രതിപക്ഷം ഒന്നടങ്കം കുറ്റപ്പെടുത്തി. തൃണമൂല്‍, ബിജെപി , ഐക്യ ജനതാദള്‍ അംഗങ്ങള്‍ സഭയില്‍നിന്നും ഇറങ്ങിപ്പോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :