ഹൃതിക്‌ റോഷന്റെ ശസ്‌ത്രക്രിയ വിജയകരം

മുംബൈ| WEBDUNIA|
PTI
PTI
ബോളിവുഡ് നടന്‍ ഹൃതിക്‌ റോഷന്റെ ശസ്‌ത്രക്രിയ വിജയകരം. തലച്ചോറില്‍ രക്‌തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് ഹൃതികിന് ശസ്‌ത്രക്രിയ ആവിശ്യമായി വന്നത്. തലയ്ക്കേറ്റ ക്ഷതം കാരണമാണ് തലച്ചോറില്‍ രക്‌തം കട്ടപിടിക്കുന്ന ക്രോണിക്‌ സബ്ഡ്യൂറര്‍ ഹിമാടോമ എന്ന രോഗം ഹൃതിക്കിനെ ബാധിച്ചത്‌.

രണ്ടു ദിവസത്തിനകം ഹൃതികിന് ആശുപത്രിയില്‍ നിന്ന് മടങ്ങാമെന്ന് പിതാവ്‌ രാകേഷ്‌ റോഷന്‍ അറിയിച്ചു. ഹൃതിക് തന്നെയാണ് ശസ്‌ത്രക്രിയാ വിവരം ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ‘ജീവിതത്തില്‍ സന്തോഷം കണ്ടെത്തേണ്ടത് മനസ്സിന്റെ ബലം കൊണ്ടാണെന്ന് നമുക്ക് അറിയാം. എത്രയും വേഗം തനിക്ക് സുഖം പ്രാപിക്കുമെന്ന് വിശ്വാസിക്കുന്നതായും എന്റെ ജീവിതത്തിലേക്കു ആരാധകര്‍ പകര്‍ന്ന് തന്ന ഊര്‍ജത്തിന് നന്ദി’യെന്നും ഹൃതിക്‌ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.

ഹൃതിക്കിന്റെ പുതിയ ചിത്രമായ കൃഷ്‌ ത്രീ യുടെ ഷൂട്ടിങ്‌ ശസ്‌ത്രക്രിയയെത്തുടര്‍ന്ന് നീട്ടിവെച്ചിരിക്കുകയാണ്‌. നവംബര്‍ നാലിനു റിലീസ്‌ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത് ഹൃതിക്കിന്റെ പിതാവ് രാകേഷ്‌ റോഷനാണ്.

ഹൃതിക്കിന്റെ കൃഷ്‌ ത്രീയിലുള്ള പുതിയ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :