ജിയാ ഖാന്റെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ആത്മഹത്യയ്ക്ക് മുമ്പ് നടി ജിയാ ഖാന്‍ എഴുതിയത് എന്ന് കരുതപ്പെടുന്ന കുറിപ്പ് പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നു. ജിയയുടെ കുടുംബമാണ് ഈ കത്ത് പൊലീസിന് കൈമാറിയത്.
കുറിപ്പിലേത് ജിയയുടെ കൈയക്ഷരം തന്നെയാണോ എന്ന് പരിശോധിക്കും. ജിയയും കാമുകന്‍ സൂരജ് പഞ്ചോലിയും തമ്മിലുള്ള ബന്ധം വഷളായതിനെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
സൂരജ് തന്നെ ചതിച്ചു എന്ന് ജിയ കത്തില്‍ പറയുന്നുണ്ട്. ഈ കുറിപ്പ് കണ്ടെത്തുമ്പോഴേക്കും താന്‍ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാകും എന്നും കത്തിലുണ്ട്.
25കാരിയായ ജിയ മുംബൈ ജൂഹുവിലെ വസതിയില്‍ ആണ് തൂങ്ങിമരിച്ചത്.