ഹാജിമാര്‍ വിമാന ജോലിക്കാരെ തടഞ്ഞുവച്ചു

മുംബൈ| WEBDUNIA|
PRO
PRO
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനം തിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഹജ്ജ് തീര്‍ത്ഥാടകര്‍ എയര്‍ ഇന്ത്യാ വിമാന ജോലിക്കാരെ 15 മണിക്കൂര്‍ വിമാനത്തില്‍ തടഞ്ഞുവച്ചു. ജിദ്ദയില്‍ നിന്നുള്ള വിമാനം ഡല്‍ഹിയില്‍ ഇറങ്ങാതെ മുംബൈയ്ക്ക് തിരിച്ചുവിട്ടതാണ് പ്രതിഷേധത്തിനു കാരണമായത്.

എഐ-891എ എന്ന എയര്‍ ഇന്ത്യ വിമാനം ശനിയാഴ്ച വൈകിട്ട് 5:30 ന് ആയിരുന്നു മുംബൈയിലേക്ക് തിരിച്ചുവിട്ടത്. രാത്രി 9 മണിക്കും യാത്ര തുടരാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രാന്‍സിറ്റ് ലോഞ്ചിലൂടെ ഹോട്ടല്‍ മുറികളിലേക്ക് പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

എന്നാല്‍, ക്ഷുഭിതരായ ചില ഹജ്ജ് തീര്‍ത്ഥാടകര്‍ യാ‍ത്രക്കാരും ജോലിക്കാരും വിമാനത്തില്‍ നിന്ന് പുറത്ത് പോകുന്നതിനെ തടഞ്ഞു. രാവിലെ 9:40 വരെ ആരെയും പുറത്തുപോകാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഒരു മണിയോടെ വിമാനം യാത്രതുടര്‍ന്നു എന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ഓള്‍ ഇന്ത്യ കാബിന്‍ ക്രൂ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ മാനേജ്മെന്റ് മുംബൈ വിമാനത്താവളത്തില്‍ സിഐ‌എസ്‌എഫിന്റെയോ പൊലീസിന്റെയോ സഹായം തേടിയില്ല എന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :