ഹണിമൂണ്‍ ആഘോഷത്തിനിടയില്‍ യുവതി കാമുകനൊപ്പം ഒളിച്ചോടി

ബാംഗ്ലൂര്‍| WEBDUNIA| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (13:31 IST)
PRO
മുന്നാറില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെ യുവതി വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. ബാഗ്ലൂര്‍ വെല്‍ശങ്കരി സ്വദേശിയായ മുരളി ക്യഷ്ണയുടെ ഭാര്യ നേത്ര(22)യാണ് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടി.

ബന്ധുവുമായി പ്രണയത്തിലായിരുന്ന നേത്രയുടെ എതിര്‍പ്പുമായാണ് മുരളികൃഷ്ണയ്ക്ക് വീട്ടുകാര്‍ കല്യാണം കഴിച്ച് കൊടുത്തത്. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുശേഷം ദമ്പതികള്‍ മൂന്നാറിലേക്ക് ഹണിമൂണ് ആഘോഷിക്കാന്‍ എത്തി. ഇതിനിടയില്‍ യുവതി കാമുകനോട് ഒളിച്ചോടന്‍ പദ്ധതി രൂപികരിക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച ഇരുവരും മൂന്നാര്‍ മൂലക്കടയിലുള്ള റിസോര്‍ട്ടില്‍ മുറിയെടുത്തു. മുറിയെടുത്ത ഉടനെ നേത്ര ഭര്‍ത്താവിനെ കുളിയ്ക്കാനായി നിര്‍ബന്ധിച്ച് ബാത്ത്‌റൂമില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് നേത്ര കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. മുന്‍പത്തെ പ്രണയമൊന്നും അറിയാതിരുന്ന മുരളി മൂന്നാറിലാകെ തെരഞ്ഞെങ്കിലും കണ്ടില്ല.

ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടപ്പോള്‍ ബിസിയാണെന്നും പിന്നീടു തിരിച്ചുവിളിക്കാമെന്നും മെസേജ് കിട്ടി. ന്നെ ഫോണ്‍ സ്വിച്ചോഫായി. യുവതിയുടെ ഹാന്‍ഡ് ബാഗ് മുറിയിലുണ്ടായിരുന്നില്ല. ഒടുവില്‍ മുരളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :