സൗരോര്‍ജം ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ തീവണ്ടി പരീക്ഷണ ഓട്ടം നടത്തി

സൗരോര്‍ജം ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നു

ജോധ്പൂര്, സൗരോര്‍ജം, തീവണ്ടി jodpur, solar, train
ജോധ്പൂര്| സജിത്ത്| Last Modified വെള്ളി, 13 മെയ് 2016 (10:53 IST)
സൗരോര്‍ജം ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നു. ഓരോ കോച്ചിന്റെയും മുകളില്‍ രണ്ട് നിരയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ വഴിയാണ് സൗരോര്‍ജം ലഭ്യമാക്കുന്നത്. തീവണ്ടിയിലെ ലൈറ്റും ഫാനുകളും പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജം ഉപയോഗിച്ചാണ്. പരീക്ഷണ ഓട്ടം വന്‍ വിജയകരമായിരുന്നുവെന്ന് റെയില്‍വെ അറിയിച്ചു.

ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശത്തും സൂര്യപ്രകാശം നന്നായി ലഭിക്കുമെന്നതിനാല്‍ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുകയാണ് റെയില്‍വേയുടെ ലക്ഷ്യം. എ സി കോച്ചുകള്‍ ഒഴികെയുള്ളവയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ കോച്ചിന്റെയും മുകള്‍ഭാഗത്ത് 40 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് സോളാര്‍ പാനലുകള്‍ക്കായി മറ്റിവച്ചിട്ടുള്ളത്.

ഇന്ധന ചിലവില്‍ വലിയ ലാഭമാണ് റെയില്‍വേയ്ക്ക് ഉണ്ടാവുക. സോളാര്‍ പാനലുകള്‍ ഊര്‍ജത്തിനായി ഉപയോഗിച്ചാല്‍ ഒരുവര്‍ഷം 90,000 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറയ്ക്കാനാകും എന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. വരുമാനത്തിന്റെ ഇരുപത്തിരണ്ട് ശതമാനമാണ് റെയില്‍വേ ഇന്ധനത്തിനായി ചിലവഴിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :