യു ഡി എഫ് വന്നാല്‍ എന്നെ ഇല്ലാതാക്കും; ഉമ്മന്‍ ചാണ്ടി ‘സൈലന്റ് എലിമിനേറ്റര്‍’- സരിത ആഞ്ഞടിക്കുന്നു

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സരിത എസ് നായര്‍. സോളാര്‍ കേസിന് പുറമെ പല ഇടപാടുകളിലും മുഖ്യമന്ത്രിക്ക് വേണ്ടി താന്‍ ഇടനിലക്കാരിയായിരുന്നുവെന്ന് സരിത പറഞ്ഞു. സോള

rahul balan| Last Updated: ബുധന്‍, 11 മെയ് 2016 (14:41 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് നായര്‍. സോളാര്‍ കേസിന് പുറമെ പല ഇടപാടുകളിലും മുഖ്യമന്ത്രിക്ക് വേണ്ടി താന്‍ ഇടനിലക്കാരിയായിരുന്നുവെന്ന് സരിത പറഞ്ഞു. സോളാര്‍ കമ്മീഷന് മുന്‍പില്‍ തെളിവുകള്‍ ഹാജരാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത.

ഉമ്മന്‍ ചാണ്ടി, ചാണ്ടി ഉമ്മന്‍, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, പി സി വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളാണ് സരിത കമ്മീഷന് മുന്‍പില്‍ ഇന്ന് ഹാജരാക്കിയത്. രണ്ട് പെന്‍ഡ്രൈവും ഒരു സിഡിയുമാണ് കമ്മീഷന് സരിത ഇന്ന് കൈമാറിയത്.

കൊച്ചിയിലെ ലുലുവുമായി ബന്ധപ്പെട്ട സ്ഥലമിടപാടില്‍ തന്നെ മുഖ്യമന്ത്രി ഇടനിലക്കാരിയാക്കി. മെത്രാന്‍ കായല്‍ ഭൂമി ഇടപാടിന് സമാനമായ ഇടപാടായിരുന്നു അത്. ഉമ്മന്‍ ചാണ്ടിയുടെ അത്ര തൊലിക്കട്ടി തനിക്കില്ല. യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഞാനും എന്റെ കുടുംബവും പിന്നെയില്ല. ഉമ്മന്‍ ചാണ്ടി ഒരു സൈലന്റ് എലിമിനേറ്ററാണ്. സംസ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയുടെ തേതൃത്വത്തില്‍ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയമാണ്. ഇക്കഴിഞ്ഞ കാലമത്രയും താനും അതിന്റെ ഭാഗമാവുകയായിരുന്നു. മുഖ്യമന്ത്രിക്ക് പങ്കുള്ള ചില സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തെളിവുകളും തന്നെ ലൈംഗീകമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട തെളിവുകളും തന്റെ കയ്യിലുണ്ട്. അത് പതിമൂന്നാം തിയ്യതി സോളാര്‍ കമ്മീഷന് കൈമാറുമെന്നും സരിത പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒരു സ്ത്രീക്ക് എത്രത്തോളം വില കൊടുക്കുന്നു എന്നതിന് തെളിവാണ് ഞാന്‍. ഒരു എന്റര്‍പ്രണര്‍ ഒരു സ്ത്രീയാണെങ്കില്‍ വഴങ്ങിക്കൊടുക്കാതെ ഇവിടേ ഒന്നൂം നടക്കില്ല. ഇത്തരം ദുരനുഭവങ്ങള്‍ തനിക്കുണ്ടായി. കൂടുതല്‍ തെളിവുകള്‍ പുറത്താകുമ്പോള്‍ അത് തന്നെയും ബാധിക്കും. വേണമെങ്കില്‍ ഇതൊന്നും പറയാതെ തനിക്ക് മാറി നില്‍ക്കാം. എന്നാല്‍ മറ്റൊരു സ്ത്രീക്കും ഇത്തരമൊരു അനുഭവം വരാതിരിക്കാന്‍ താന്‍ കൂടുതല്‍ തെളിവുകള്‍ കമ്മീഷന് നല്‍കും. കേരളത്തിന് താങ്ങാന്‍ പറ്റാത്ത ചില തെളിവുകളായിരിക്കും മറ്റന്നാള്‍ കമ്മീഷന് നല്‍കുകയെന്നും സരിത പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :