മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കുന്ന സ്ഫോടകവസ്തു ആരാണെന്ന് എല്ലാവര്‍ക്കും അറിയാം; ഗണേഷിനെ വിമർശിച്ച് ജഗദീഷ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിവാദ വെളിപ്പെടുത്തലുകളുള്ള സരിതയുടെ കത്തിനു പിന്നില്‍ ഗണേഷ് കുമാർ എം എൽ എയാണെന്ന് പത്തനാപുരത്തെ യു ഡി എഫ് സ്ഥാനാർത്ഥി നടൻ ജഗദീഷ്. മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തു ആരാണെന്ന് എല്ലാ

പത്താനാപുരം, ജഗദീഷ്, ഗണേഷ്, സോളർ കേസ് Pathanapuram, Jagatheesh, Solar Case
പത്താനാപുരം| rahul balan| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (12:31 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിവാദ വെളിപ്പെടുത്തലുകളുള്ള സരിതയുടെ കത്തിനു പിന്നില്‍ ഗണേഷ് കുമാർ എം എൽ എയാണെന്ന് പത്തനാപുരത്തെ യു ഡി എഫ് സ്ഥാനാർത്ഥി നടൻ ജഗദീഷ്. മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തു ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് ഓരോ ദിവസവും പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്റെ സുഹൃത്തിന്റെ കൈപ്പട എനിക്കു നന്നായിട്ട് അറിയാം. മുപ്പതുവർഷം ഒരുമിച്ചു പ്രവർത്തിച്ചതല്ലേ. ആ കൈപ്പട ഇവിടെ ചിലവാകില്ല.

ഗണേഷ് കുമാറിന്റെ മുന്നണി മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച ജഗദീഷ് ആദർശത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തിലാണോ ആ മാറ്റം എന്ന് ഗണെഷ് കുമാര്‍ വ്യക്തമാക്കണം എന്നും ആവശ്യപ്പെട്ടു. കയ്യിലിരിപ്പുകൊണ്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടപ്പോൾ മുന്നണി മാറുകയാണ് ഗണേഷ് ചെയ്തതെന്നും ജഗദീഷ് ആരോപിച്ചു.

പത്തനാപുരത്ത് യുഡിഎഫ് പ്രവർത്തകർ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :