സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില കുറയ്ക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില കുറയ്ക്കാന്‍ ട്രായുടെ ശുപാര്‍ശ. സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വിലയില്‍ 60 ശതമാനം വരെ കുറവ് വരുത്തണമെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാര്‍ശ.

സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില ഉയര്‍ന്നതായതിനാല്‍ ലേലത്തില്‍ നിന്ന് ടെലികോം കമ്പനികള്‍ വിട്ട് നില്‍‌ക്കുകയായിരുന്നു. അതിനാല്‍ വിട്ട് നില്‍ക്കുന്ന കമ്പനികളെ ആകര്‍ഷിക്കാനാണ് ട്രായുടെ ഈ പുതിയ നടപടി.

മാര്‍ച്ചിലെ ലേലത്തില്‍ നിശ്ചിയിച്ച അടിസ്ഥാന വിലയായ 3622 കോടിയേക്കാള്‍ 60 ശതമാനം കുറവാണ് നിലവില്‍ പുതിക്കി നിശ്ചയിച്ച വില. 2 ജി അഴിമതിയെതുടര്‍ന്ന് സുപ്രീം കോടതി 122 ലൈസന്‍സുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് വീണ്ടും ലേലം നടത്താന്‍ ഗവണ്‍മെന്റ് തയ്യാറായത്.

സ്‌പെക്ട്രങ്ങള്‍ക്ക് വില പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദമായിരുന്നു. തുടര്‍ന്നാണ് സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില കുറയ്ക്കാന്‍ ട്രായ് ശുപാര്‍ശ നല്‍കിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :