ടെലിവിഷന്‍ പരസ്യങ്ങള്‍ക്കു നിയന്ത്രണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടെലിവിഷന്‍ ചാനലുകളിലെ പരസ്യങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റര്‍ ട്രായിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി മുതല്‍ ടെലിവിഷന്‍ ചാനലുകളിലെ പരസ്യങ്ങള്‍ ഒരു മണിക്കൂറില്‍ 12 മിനിറ്റ് പരസ്യം ചെയ്യാന്‍ സാധിക്കൂ. ഒക്ടോബര്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

പരസ്യങ്ങളുടെമേല്‍ നിയന്ത്രണം വരുന്നതോടെ ചാനലുകളുടെ വരുമാനത്തില്‍ കുത്തനെ കുറയും. എന്നാല്‍ ഈ നഷ്ടം നികത്താന്‍ ചാനലുകളെ പൂര്‍ണ തോതില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കനാണു ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനം. നിയന്ത്രണം മൂലം പരസ്യത്തിന്റെ സമയ ദൈര്‍ഘ്യം കുറയുമെങ്കിലും പരസ്യത്തിന്റെ നിരക്ക് മാര്‍ക്കറ്റ് റേറ്റില്‍ തന്നെ തുടരുമെന്നു ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ചാനലുകള്‍ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നത് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റര്‍ ട്രായ് വ്യക്തമാക്കിയിട്ടില്ല. പുതിയ നിയമം ആദ്യം അംഗീകരിക്കാന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ തയ്യാറല്ലായിരുന്നു എന്നാല്‍ അസോസിയേഷന്‍ പിന്നീട് ഇതിനോട് യോജിച്ചു.

എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ അഡ്വര്‍ടൈസിംഗ് കോഡ് ഓഫ് ദ് കേബിള്‍ ടെലിവിഷന്‍ ആക്റ്റ് നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കിയിട്ടില്ലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :