ടെലികോം മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപത്തിന് പിന്തുണയുമായി ബാങ്ക് ഓഫ് അമേരിക്ക
കൊച്ചി|
WEBDUNIA|
PRO
PRO
ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം നടത്താമെന്ന് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണയുമായി ബാങ്ക് ഓഫ് അമേരിക്ക. പുതിയ തീരുമാനം, വരുന്ന സ്‌പെക്ട്രം ലേലങ്ങള്‍ വിജയകരമാകാന്‍ സഹായിക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ലിഞ്ച് വിലയിരുത്തി.
100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം വന്‍കിട വിദേശ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുമെന്ന് ബാങ്ക് അഭിപ്രായപ്പെട്ടു. സ്‌പെക്‌ട്രം ലൈസന്‍സ് നേടുന്നതിനുള്ള തുക സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ടെലികോം റെഗുലേറ്ററി അതോറ്റിയും (ട്രായ്) വ്യക്തമായ തീരുമാനത്തിലെത്തണമെന്നും ബാങ്ക് സൂചിപ്പിച്ചു.
രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന രണ്ടു സ്‌പെക്‌ട്രം ലേലങ്ങളും മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികളില്‍ നിന്ന് കാര്യമായ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. സ്‌പെക്ട്രം വില സംബന്ധിച്ച അവ്യക്തതകളും കഴിഞ്ഞ ലേലങ്ങള്‍ പരാജയപ്പെടാന്‍ കാരണമായിരുന്നു.