സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ വിധിക്കെതിരായി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കി കഴിഞ്ഞ ഡിസംബറില്‍ ആണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ കേന്ദ്രസര്‍ക്കാരും സ്വവര്‍ഗാനുരാഗികളുടെ സംഘടനകളുമാണ് ഹര്‍ജി നല്‍കിയത്. വിധി മൌലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കു വിരുദ്ധമാണ് കോടതിവിധി എന്ന് സര്‍ക്കാരും വാദിച്ചു. പക്ഷേ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാ‍ദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഐക്യരാഷ്ട്രസഭയും വിധിയെ വിമര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :