സ്റ്റാലിന് അധിക സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട ഡിഎംകെ നേതാവ് എം കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്റ്റാലിന് മൂന്നു മാസത്തിനുള്ളില്‍ കൊല്ലപ്പെടുമെന്ന് അഴഗിരി പറഞ്ഞതായി കരുണാനിധി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
2006-ല്‍ മധുര റെയില്‍വേ സ്റ്റേഷനില്‍വെച്ച് സ്റ്റാലിനു നേരേ വധശ്രമമുണ്ടായിരുന്നു. ഇതിനുശേഷം ആര്‍പിഎഫ് കമാന്‍ഡോകളെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. ഇതിനു പുറമേയാണ് അധിക സുരക്ഷ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു അച്ഛനും മകനെതിരായ വാക്കുകളെ പൊറുക്കാന്‍ കഴിയില്ലെന്ന് അഴഗിരിയുടെ വാക്കുകളെ ചൂണ്ടിക്കാട്ടി കരുണാനിധി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കരുണാനിധിയുടെ ആരോപണങ്ങള്‍ തനിക്കുള്ള പിറന്നാള്‍ സമ്മാനമാണെന്നും ഇത്തരത്തിലൊരു കാര്യം സ്വപ്നത്തില്‍പ്പോലും ഓര്‍ത്തിട്ടില്ലെന്നും അഴഗിരി വ്യക്തമാക്കി.