സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം; കൂടുതല്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: | WEBDUNIA|
PRO
PRO
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജിമാരുടെ എണ്ണം കൂട്ടണം.

സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സ്ത്രീകളുടെ സുരക്ഷയ്ക്ക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജിമാരുടെ എണ്ണം കൂട്ടണം. കൂടുതല്‍ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് കോടിയിലധികം കേസുകള്‍ രാജ്യത്ത് തീര്‍പ്പാകാതെ കെട്ടിക്കിടപ്പുണ്ടെന്നും കോടതി ജീവനക്കാരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടി ആക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :