കെ കെ കുഞ്ചുപിള്ള ഗവ. എച്ച്‌എസ്‌എസില്‍ അക്രമം നടത്തിയതിന് പിന്നില്‍ വിദ്യാര്‍ഥി സംഘം. മൂന്ന് വിദ്യാര്‍ഥികള്‍ പോലീസ് കസ്റ്റഡിയിലായി. കഴിഞ്ഞദിവസമാണ് സ്കൂള്‍ മതില്‍ തകര്‍ത്ത് ഫര്‍ണീച്ചര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും മോട്ടോര്‍ മോഷ്ടിക്കാനും ശ്രമം നടന്നത്. സ്കൂള്‍ മൈതാനത്ത് കളിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഉത്സവം ആഘോഷിക്കാന്‍ പണം ഇല്ലാത്തതിനാലാണ് ഉപകരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പോലീസിനോട് പറഞ്ഞത്. കാക്കാഴം ഭാഗത്തെ ആക്രി കടയിലാണ് മോഷ്ടിക്കുന്ന ഉപകരണങ്ങള്‍ ഇവര്‍ വിറ്റഴിച്ചിരുന്നത്. എന്നാല്‍ ആക്രിക്കടക്കാരെ പോലീസ് കേസില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയതായി ആരോപണമുണ്ട്