സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയക്കാര്‍ മോഡിയും രാഹുലും

WEBDUNIA|
PRO
PRO
സോഷല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയക്കാരില്‍ ഒന്നാമന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും രണ്ടാമത്തെ നേതാവ് എഐസിസി സെക്രട്ടറി രാഹുല്‍ ഗാന്ധിയുമാണെന്ന് പഠന റിപ്പോര്‍ട്ട്. തൊട്ടുപുറകെയുള്ള സ്ഥാനങ്ങളില്‍ മന്‍മോഹന്‍ സിങ്, സോണിയ, അരവിന്ദ് കേജരിവാള്‍ എന്നീ പ്രമുഖരുമുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂ ട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇന്ത്യയിലെ പ്രമുഖരായ 20 രാഷ്ട്രീയ നേതാക്കളെപ്പറ്റിയാണ് പഠനത്തിന് വിധേയമാക്കിയത്. ഇന്ത്യയിലെ കണ്‍സല്‍റ്റെന്‍സി സ്ഥാപനമായ ബ്ലോഗ് വര്‍ക്കാണ് പഠനം നടത്തിയത്. 2013 ജനുവരിമുതല്‍ ഏപ്രില്‍ വരെയാണ് പഠനം നടത്തിയത്. 20 ലക്ഷത്തോളം സോഷ്യല്‍ മീഡിയാ പോസ്റ്റുകളാണ് പഠനത്തിനായി പരിശോധിച്ചത്.

പല വിഭാഗങ്ങളായി തരം തിരിച്ചാണ് പഠനം നടത്തിയത്. അരവിന്ദ് കേജരിവാള്‍, നിതീഷ് കുമാര്‍, സുഷമാ സ്വരാജ് എന്നിവര്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത് 45-54 വയസുള്ള വിഭാഗത്തിലാണ്. എന്നാല്‍ 18-34 വയസ് വിഭാഗത്തില്‍ രാഹുല്‍ ഗാന്ധിക്കാണ് ഒന്നാം സ്ഥാനം. എന്നാല്‍ എല്ലാ വിഭാഗങ്ങളുടെയും മൊത്തം കണക്കില്‍ നരേന്ദ്രമോഡിയാണ് ഒന്നാമത്. രാഹുല്‍ ഗാന്ധിയെ പറ്റി ചര്‍ച്ച ചെയ്തതിനേക്കാള്‍ മൂന്നിരട്ടിയാണ് സോഷ്യല്‍ മീഡിയ നരേന്ദ്രമോഡിയെ പറ്റി ചര്‍ച്ചചെയ്തത്.

ഏറ്റവും കുറവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്ത രാഷ്ട്രീയ നേതാവ് ബിജെപി നേതാവ് അരുണ്‍ ജേറ്റ്ലിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :