സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും ഇനി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു കീഴില്‍
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2013 (15:12 IST)
PRO
ഫേസ്ബുക്ക്, ട്വിറ്റര്‍, ബ്ളോഗ് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കി.
സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരം കമ്മിഷനെ അറിയിക്കേണ്ടി വരും. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ എതെല്ലാം സോഷ്യല്‍ മീഡിയയിലാണ് അക്കൗണ്ട് ഉള്ളതെന്ന് വിശദമാക്കേണ്ടി വരും.
സോഷ്യല്‍ മീഡിയ വഴിയുളള പ്രചരണവും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താനും കമ്മിഷന്‍ തീരുമാനിച്ചു.
തിരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ മീഡിയകള്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു എന്നതിനാലാണ് ഇത്തരമൊരു നീക്കത്തിലേക്ക് കമ്മിഷന്‍ എത്തിച്ചേര്‍ന്നത്.