ഐപിഎല്‍ ഒത്തുകളിയില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബിസിസിഐയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ചില ഫോണ്‍ സംഭാഷണങ്ങള്‍ മാത്രമാണ് അന്വേഷണ കമ്മീഷന്റെ പക്കലുള്ളത്. എന്നാല്‍ അതില്‍ മാച്ചിനെക്കുറിച്ച് പറഞ്ഞിട്ടില്ല. പരിശീലനവുമായി മുന്നോട്ടുപോകുമെന്നും ജയിലില്‍ അല്ലല്ലോ എന്ന ആശ്വാസമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
വിലക്ക് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. ബിസിസിഐയില്‍ നിന്നും ഇതുവരെ പിന്തുണ ലഭിച്ചിട്ടില്ല. തന്നെ മാത്രം എന്തുകൊണ്ട് ഫ്രെയിം ചെയ്യുന്നുവെന്ന് അറിയില്ലെന്നും ശ്രീ പ്രതികരിച്ചു. ഏഴാം തീയതി കോടതിയുടെ തീരുമാനമറിയാനായി കാത്തിരിക്കുകയാണ്. അതിനു ശേഷം കൂടുതല്‍ പറയാമെന്നും ശ്രീശാന്ത് പറഞ്ഞു.
തന്നിലുള്ള വിശ്വാസം കൈവിടരുതെന്നും തന്റെ സത്യസന്ധത തെളിയിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. നിലവിലുള്ള പ്രതിസന്ധിയെ മറികടക്കാനാകുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ശ്രീ പറഞ്ഞു.