സൂര്യനെല്ലി: കുര്യനെ തുണച്ച് ബിജെപി കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ പിന്തുണച്ച് ബി ജെ പി കേന്ദ്രനേതൃത്വം. കുര്യനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം. പാര്‍ട്ടി സംസ്ഥാന ഘടകം കുര്യനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമ്പോഴാണ് കേന്ദ്ര നേതൃത്വത്തിന്റെ ഈ പരസ്യപ്രതികരണം.

കുര്യന്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന് പാര്‍ട്ടി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും നഖ്‌വി പ്രതികരിച്ചു.

അതേസമയം കുര്യന്‍ രാജിവച്ചു മാന്യത കാണിക്കണമെന്നാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി കെ കൃഷ്ണദാസ് ഇന്ന് ആവശ്യപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :