സീരിയല്‍ അനുകരണം; തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി

പൂനെ| WEBDUNIA|
PRO
PRO
ഒരു ജനപ്രിയ ഡിറ്റക്‌ടീവ് ക്രൈം സീരിയല്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് മൂന്ന് കൌമാരപ്രായക്കാര്‍ തങ്ങളുടെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ശുഭം മഹാദേവ് എന്ന പതിനഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച, പൂനെ-അലന്ദി റോഡില്‍ ഡിഗി മാഗസിന്‍ പ്രദേശത്താണ് സംഭവം നടന്നത്.

സംഭവത്തെ തുടര്‍ന്ന് അമിത് രാമചന്ദ്ര നായര്‍ (19) എന്ന വിദ്യാര്‍ത്ഥിയേയും പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരെയും വിശ്രന്ത്‌വാടി പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. ശനിയാഴ്‌ച ഉച്ചയ്‌ക്ക്, വാടകയ്‌ക്കെടുത്ത മാരുതി വാനുമായി വന്ന പ്രതികള്‍ ശുഭത്തിനെ സെല്‍ഫോണില്‍ വിളിച്ച് വീടിനുപുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പുറത്തുവന്ന ശുഭത്തിനെ ബലം പ്രയോഗിച്ച് വാനില്‍ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന്, ഒരു കട്ടര്‍ ഉപയോഗിച്ച് ശുഭം മഹാദേവിന്റെ കഴുത്തറത്ത് ദാരുണമായി കൊലപ്പെടുത്തുകയാണുണ്ടായത്. മൃതശരീരം നഗരത്തിന് 25 കിലോമീറ്റര്‍ അപ്പുറത്ത് കാട്ടില്‍ ഉപേക്ഷിച്ചു.

ദാരുണമായ കൊലയ്‌ക്ക് ശേഷം, ശുഭത്തിന്റെ പിതാവ് മഹാദേവ് ഷിര്‍ക്കെയെ വിളിച്ച് 50000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. 15000 രൂപ കൈമാറിയ ഷിര്‍ക്കെ വാഹനത്തിനെ നമ്പര്‍ രേഖപ്പെടുത്തി പൊലീസിന് വിവരം അറിയിക്കുകയാണുണ്ടായത്.

English Summary: Inspired by popular detective serial CID, three persons allegedly abducted their 15-year-old friend, strangled him and slit his throat at a spot about 25 kilometres outside the city and then demanded a ransom of Rs 50,000 from the victim's father.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :