‘കൊലവെറി’ തിയേറ്ററില്‍ ഏശിയില്ല!

WEBDUNIA|
WD
‘കൊലവെറി’ തിയേറ്ററുകളിലും തരംഗമാകുമെന്നുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഐശ്വര്യ ധനുഷ് സംവിധാനം ചെയ്ത ‘3’ എന്ന തമിഴ് സിനിമയ്ക്ക് മോശം പ്രതികരണം. ചിത്രത്തില്‍ ധനുഷ് മാത്രം നന്നായി എന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ടിന്‍റെ മാജിക് ആവര്‍ത്തിക്കാന്‍ സിനിമയ്ക്ക് കഴിയാതെ പോയി.

‘3’ ഒരു പ്രണയ ചിത്രമാണ്. റാം(ധനുഷ്) എന്ന കോളജ് വിദ്യാര്‍ത്ഥിയും ജനനി(ശ്രുതി ഹാസന്‍)യും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. ആദ്യപകുതി സാധാരണ തമിഴ് ചിത്രങ്ങളില്‍ കാണുന്നതുപോലെയുള്ള പ്രണയകഥ തന്നെയാണ്. ധനുഷിന് ആ പഴയ ‘തുള്ളുവതോ ഇളമൈ’ ലുക്ക് ആണ് തുടക്കത്തില്‍. പ്രണയജോഡികള്‍ വിവാഹിതരാകുന്നതോടെ ആദ്യ പകുതി അവസാനിക്കുന്നു.

രണ്ടാം പകുതിയില്‍ ഒരു ഷോക്കിംഗ് ട്വിസ്റ്റ് ഉണ്ട്. നായകന്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന അസുഖം ബാധിച്ചയാളാണ്. അതില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമങ്ങളാണ് രണ്ടാം പകുതിയെ മുന്നോട്ടു നയിക്കുന്നത്.

ഒരു ചെറിയ കഥയെ അനാവശ്യമായി വലിച്ചുനീട്ടിയതാണ് ‘3’യുടെ ന്യൂനത. രണ്ടാം പകുതിയില്‍ തിരക്കഥയുടെ മുറുക്കം നഷ്ടപ്പെട്ടുപോകുന്നു.

ഏവരും കാത്തിരുന്ന ‘കൊലവെറി’ ഗാനത്തിന്‍റെ ചിത്രീകരണവും അത്ര മെച്ചമെന്ന് പറയാനില്ല. കോട്ട ഭാസ്കറിന്‍റെ എഡിറ്റിംഗിനും മോശം അഭിപ്രായമാണ്. ധനുഷ് നല്ല പ്രകടനം നടത്തിയപ്പോള്‍ ശ്രുതി ഹാസന്‍ തിളങ്ങിയില്ല. പ്രഭുവും ഭാനുപ്രിയയും മികച്ച അഭിനയം കാഴ്ചവച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :