ഹൈക്കോടതി പരാമര്‍ശത്തിനതിരെ സര്‍ക്കാര്‍ നിയമനീക്കത്തിന്

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 29 മാര്‍ച്ച് 2014 (10:47 IST)
PRO
മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നീക്കത്തിനൊരുങ്ങുന്നു. ഐജിയുടെ നിയമോപദേശത്തിനു ശേഷമാകും നടപടി. ഹൈക്കോടതി പരാമര്‍ശത്തിനതിരെ അപ്പീലോ റിവിഷന്‍ പെറ്റിഷനോ നല്‍കും.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള ഉത്തരവിനിടെയാണു മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫിസ് സംസ്ഥാനത്തിനു മാതൃകയാകേണ്ടതാണെന്നും ഈ തട്ടിപ്പുകാര്‍ എങ്ങനെ ഓഫീസിലെത്തിയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളില്‍ മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. ഇതു നീക്കിക്കിട്ടുന്നതിനുവേണ്ടിയാണു സര്‍ക്കാര്‍ നിയമനടപടി ആലോചിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാദം കേള്‍ക്കാതെയാണു ഹൈക്കോടതി പരാമര്‍ശമെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചാകും അപ്പീലോ റിവിഷന്‍ പെറ്റീഷനോ നല്‍കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :