ടി പി വധം: ഇനി അന്വേഷണവും നടപടിയും ഇല്ലെന്ന് കാരാട്ട്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇനി അന്വേഷണമോ നടപടിയോ ഉണ്ടാകില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ടി പി വധത്തേക്കുറിച്ച് തന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നതെന്നും ടി പി കേസ് ഇപ്പോള്‍ അടഞ്ഞ അധ്യായമാണെന്നും കാരാട്ട് പറഞ്ഞു.

കേസിലെ പ്രതിയായ കെ സി രാമചന്ദ്രന്‍ പാര്‍ട്ടിയോട് കുറ്റസമ്മതം നടത്തിയതായും കാരാട്ട് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് അനുവേദിച്ച അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വി എസ് അച്യുതാനന്ദനെ ഉടന്‍ പി ബിയില്‍ എടുക്കില്ല. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് ഇക്കാര്യം ചര്‍ച്ച ചെയ്യില്ല. ഗൌരിയമ്മയുടെയും എം വി രാഘവന്‍റെയും കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും കാരാട്ട് പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയുള്ള സര്‍ക്കാരിന് തയ്യാറാണെന്നും പ്രകാശ് കാരാട്ട് അറിയിച്ചു. നരേന്ദ്രമോഡിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സര്‍ക്കാരിന് തയ്യാറാണ് - പ്രകാശ് കാരാട്ട് വ്യക്തമാക്കി.

ആര്‍ എം പി ഉള്‍പ്പടെ പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും. സംഘടനാവിഷയങ്ങളില്‍ ഉചിതമായ സമയത്ത് പി ബി കമ്മീഷന്‍ തീരുമാനമെടുക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :