ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ്‌ നിര്‍ത്തി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 17 ജനുവരി 2013 (10:53 IST)
PRO
PRO
എയര്‍ ഇന്ത്യയുടെ ആഢംബര യാത്രാവിമാനമായ ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ്‌ നിര്‍ത്തി വച്ചു. ആറു ഡ്രീംലൈനര്‍ വിമാനങ്ങളാണ്‌ സര്‍വീസ്‌ നിര്‍ത്തിവച്ചത്‌. യുഎസ്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനമെന്ന്‌ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍(ഡിജിസിഎ)അറിയിച്ചു.

വിമാനങ്ങളില്‍ ബാറ്ററി തകരാര്‍ അടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്‌ അമേരിക്കയിലും ജപ്പാനിലും ഡ്രീംലൈനര്‍ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം അടിയന്തരമായി സര്‍വീസ്‌ നിര്‍ത്തിവച്ചിരുന്നു. അതേസമയം, എപ്പോള്‍ സര്‍വീസ്‌ പുനരാരംഭിക്കുമെന്നു തീരുമാനിച്ചിട്ടില്ല.

ബോയിംഗ്‌ 787 ഡ്രീംലൈനര്‍ വിമാനങ്ങളാണ്‌ സുരക്ഷാ പരിശോധനകള്‍ക്കായി സര്‍വീസ്‌ നിര്‍ത്തിവച്ചതെന്ന്‌ എയര്‍ഇന്ത്യ മേധാവി രോഹിത്‌ നന്ദന്‍ വ്യക്തമാക്കി. പുലര്‍ച്ചെ നാലു മണിയോടെയാണ്‌ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത്‌.

ഡ്രീംലൈനര്‍ വിമാനങ്ങള്‍ നിലത്തിറക്കിയ സാഹചര്യത്തില്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നന്ദന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :