സല്യൂട്ട്.....ഗ്രേറ്റ് ഹീറോസ്.....

PTI
1999 ജൂണ്‍ 12നു സെവന്‍‌ത്ത് ബിഹാര്‍ റജിമെന്‍റില്‍ ചേര്‍ന്ന സന്ദീപ്‌ 2007 ജനുവരി 20നാണു എന്‍എസ്‌ജിയിലെത്തിയത്‌. 51 എസ്‌എജി വിഭാഗത്തിന്‍റെ കമാന്‍ഡറായിരുന്നു.സാഹസീകത ഇഷ്ടപ്പെട്ടിരുന്ന സന്ദീപ് രണ്ടു തവണ ജമ്മു കശ്മീരില്‍ നിയമനം ചോദിച്ചുവാങ്ങിയിരുന്നു.

ഭീകരവാദികള്‍ മുംബൈ ആക്രമിച്ചപ്പോള്‍ ബന്ദികളായവരെ രക്ഷിക്കാന്‍ നിയോഗിച്ച ദേശീഅയ സുരക്ഷാസേനയില്‍ അംഗമായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍. താജ് ഹോട്ടലിലേക്ക് കമാന്‍ഡോകള്‍ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്നായിരുന്നു അറിയപ്പെട്ടത്. പരുക്കേറ്റ ഒരു കമാന്‍ഡോയെ അവിടെനിന്ന് മാറ്റിയ ശേഷം തീവ്രവാദികള്‍ക്കു നേരെ കുതിച്ച സന്ദീപ് വെടിയേറ്റു വീണു.

ഗുരുതരമായി പരുക്കേറ്റ അദ്ദേഹം പീ‍ന്നീട് മരണര്‍ഹ്ര്ഹിനു കീഴടങ്ങുകയായിരുന്നു. നവം‌മ്പര്‍ 29ന് ബാംഗ്ലൂരിലെ വസതിയിലെത്തിച്ച സന്ദീപിന്റെ മൃതദേഹം പൂര്‍ണസൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ഭാരത സര്‍ക്കാര്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് മരണാനന്ദര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചു.

മലയാളിയായ സന്ദീപ് ഉണ്ണികൃഷ്ണന്‍, മുംബൈ ആക്രമണത്തില്‍ പരുക്കേറ്റ മനീഷ് തുടങ്ങിയവര്‍ മാത്രമല്ല വീണ്ടും ആ ദിനങ്ങള്‍ ഓര്‍മ്മിക്കുമ്പോള്‍ നമുക്ക് മുന്നില്‍ ഉള്ളത്, കൊല്ലപ്പെട്ട 166 പേര്‍. വെടികൊണ്ടു ശരീരം തുളയുമ്പോഴും കസബിന്‍റെ മേലുള്ള പിടിവിടാത്ത തുക്കാറാം ഒംബാലെയെന്ന പൊലീസ് കോണ്‍സ്റ്റബിളുണ്ട്, പൊലീസിന്റെ അഭിമാനമായ ഹേമന്ദ് കര്‍ക്കറെ, വിജയ് സലാസ്കര്‍, അശോക് കാംതെ തുടങ്ങിയ വരുണ്ട്. അവരുടെ കുടുംബാംഗങ്ങള്‍ക്കുണ്ട്... സല്യൂട്ട് ഗ്രേറ്റ് ഹീറോസ്...
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :