26/11.. ഇതൊരു തീയതിയായിട്ടല്ല ഭാരതീയര്‍ കണക്കാക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡതയെ ചിന്നഭിന്നമാക്കാനെത്തിയ ക്ഷുദ്രശക്തികള്‍ ഏല്‍പ്പിച്ച കളങ്കമായാണ്.
നാം നമ്മുടെ അഭിമാനത്തിനായി തിരിച്ചടിച്ചു. ഒടുവില്‍ അത് വിജയിക്കുകയും ചെയ്തു. പക്ഷേ അതിനു നാം വലിയ വില കൊടുക്കേണ്ടി വന്നു.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, കാര്‍ക്കരെ, കാമത്ത് തുടങ്ങിയ സൈനികരെയും സിവിലിയന്മാരെയും നമുക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് അഞ്ചുവര്‍ഷം തികയുന്പോള്‍ സധൈര്യം തീവ്രവാദികളെ നേരിട്ട അവരെ മറക്കാന്‍ നമുക്ക് കഴിയില്ല.
ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ തന്റെ ജീവിതം രാഷ്ട്രത്തിനായി ബലിയര്‍പ്പിച്ച ഈ ധീര ജവാന്റെ ഓര്‍മ്മകള്‍ യുവമനസുകള്‍ക്ക് ഓര്‍ത്തു തേങ്ങാനുള്ളതല്ല. ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും കരുത്ത് പകരാനുള്ളതാണ്.