തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെതിരെ വാറന്റ്. പ്രചാരണ റാലിയില്‍ സാമുദായികപരാമര്‍ശം നടത്തി എന്നാണ്സഞ്ജയ് ദത്തിന്റെ പേരിലുള്ള കുറ്റം.
2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു സംഭവം. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അര്‍ഷദ് ജമാലിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ സഞ്ജയ് ദത്ത് നടത്തിയ ചില പരാമര്‍ശങ്ങളാണ് വാറന്റിലേക്ക് നയിച്ചത്. മുസ്ലിം സ്‌ത്രീയുടെ മകനായി പിറന്നു എന്ന കാരണത്താല്‍ പൊലീസ് കസ്‌റ്റഡിയില്‍ തന്നെ മൂന്നാംമുറയ്ക്ക് വിധേയനാക്കി എന്നാണ് അദ്ദേഹം പറഞ്ഞത്.
മുംബൈ സ്ഫോടനക്കേസില്‍ ആയുധനിയമപ്രകാരം തടവില്‍ കഴിയേണ്ടി വന്നതിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രാദേശിക കോടതിയാണ് സഞ്ജയ് ദത്തിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യം ലഭിക്കാവുന്ന വാറന്റാണിത്.