ഓസ്കര്‍ മെലിസ മികച്ച സഹനടി, ക്രിസ്ത്യന്‍ ബയ്‌ല്‍ സഹനടന്‍

ലോസ് ആഞ്ചലസ്| WEBDUNIA|
PRO
ശബ്‌ദവും വെളിച്ചവും വിസ്മയം തീര്‍ക്കുന്ന കൊഡാക് തിയറ്ററില്‍ എണ്‍പത്തിമൂന്നാമത് ഓസ്കര്‍ അവാര്‍ഡ് പ്രഖ്യാപനം ആ‍രംഭിച്ചു. മികച്ച സഹനടിക്കുള്ള ഓസ്കര്‍ അവാര്‍ഡ് മെലീസ ലിയോ എന്ന അമ്പതുകാരി സ്വന്തമാക്കി. മികച്ച സഹനടന്‍ ക്രിസ്ത്യന്‍ ബെയ്‌ല്‍ ആണ്. ഇരുവര്‍ക്കും ദ ഫൈറ്റര്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി ഹയ്‌ലി സ്റ്റെയിന്‍ഫീല്‍ഡ് എന്ന പതിനാലുകാരിയും ആമി ആഡംസും ഹെലന ബൊണ്‍‌ഹാം കാര്‍ട്ടര്‍, ജാക്കി വീവര്‍ എന്നിവരെ പിന്തള്ളിയാണ് ഭാവാഭിനയത്തിന്റെ മികവില്‍ മെലീസ ലിയോ ലോകത്തിലെ ഏറ്റവും വലിയ സിനിമ അവാര്‍ഡ് നേടിയത്.

മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രമായി ഷോണ്‍ ടാനിന്റെയും ആന്‍ഡ്രൂ റുഹെമ്മാനിന്റെയും ദ് ലോസ്റ്റ് തിംഗ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കലാസംവിധാനത്തിനുള്ള പുരസ്കാരം ആലീസ് ഇന്‍ വണ്ടര്‍ലാന്റ് കരസ്ഥമാക്കി.

ദ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥ (അഡാപ്റ്റഡ്) യ്ക്കുള്ള പുരസ്കാരം അരോണ്‍സോര്‍ക്കിന്‍ കരസ്ഥമാക്കി. 39 വര്‍ഷം മുമ്പ് ദി നെറ്റ്വര്‍ക് എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ ഇതേ അവാര്‍ഡ് അരോണ്‍സോര്‍ക്കിന്‍ കരസ്ഥമാക്കിയിരുന്നു. ദ് കിംഗ്സ് സ്പീച്ചിന്റെ തിരക്കഥയ്ക്ക് ഡേവിഡ് സീല്‍ഡറിനാണ് മികച്ച തിരക്കഥ (ഒറിജിനല്‍)യ്ക്കുള്ള പുരസ്കാരം.

മികച്ച ഛായാഗ്രഹണത്തിന് വാലി ഫിഷര്‍ (ഇന്‍സ്പെഷന്‍) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രമായി ലീ ഉന്ക്രിച്‌റിന്റെ ടോയ് സ്റ്റോറി 3 തെരഞ്ഞെടുപ്പെട്ടു. മികച്ച അന്യഭാഷാചിത്രമായി ഡെന്മാര്‍ക്കില്‍ നിന്നുള്ള ഇന്‍ എ ബെറ്റര്‍ വേള്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. സുസന്നെ ബീര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഗോള്‍ഡന്‍ ഗ്ലോബും കരസ്ഥമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :