സഞ്ജയ് ദത്തിനു പിന്തുണയുമായി ദിഗ് വിജയ് സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
മുംബൈ സ്ഫോടനക്കേസില്‍ തടവിനു ശിക്ഷിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്.

സഞ്ജയ് ദത്ത് കുറ്റവാളിയോ തീവ്രവാദിയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. 1993 ലെ അന്തരീക്ഷം മോശമായിരുന്നു. ഒരു ചെറിയ തെറ്റു മാത്രമാണു സഞ്ജയ് ദത്ത് ചെയ്തത്. വിലയായി 18 മാസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പാര്‍ട്ടി വക്താവ് റാഷിദ് അല്‍വി തയാറായില്ല. സഞ്ജയ് ദത്ത് ദയാഹര്‍ജി സമര്‍പ്പിച്ചാല്‍ അതില്‍ ഗവര്‍ണറോ പ്രസിഡന്‍റോ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ വിഷയത്തില്‍ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ജയ് ദത്തിന് മാപ്പ് നല്‍കണമെന്ന പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് കട്ജു മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന് കത്തെഴുതിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :