ഷാരൂഖ് ഖാന്‍ ചന്ദ്രനിലുമെത്തി!

ന്യൂഡല്‍ഹി| WEBDUNIA|
PTI
ബോളിവുഡ് കിംഗ് ഖാന്റെ ആരാധകര്‍ക്ക് ഇനി മതിമറന്ന് ആഹ്ലാദിക്കാന്‍ മറ്റൊന്നും വേണ്ടി വരില്ല. അതായത്, ഷാരൂഖിന്റെ പേര് ഇനി ചന്ദ്രനില്‍ പോലും അറിയപ്പെടും. ചന്ദ്രോപരിതലത്തിലെ ഒരു ഗര്‍ത്തത്തിന് ഷാരൂഖിന്റെ പേര് നല്‍കിയതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ‘ഇന്റര്‍നാഷണല്‍ ലൂണാര്‍ ജ്യോഗ്രഫിക് സൊസൈറ്റി’ പ്രഖ്യാപിച്ചു.


ഷാരൂഖിന്റെ നാല്‍പ്പത്തിനാലാം പിറന്നാള്‍ ദിനമായ നവംബര്‍ 2 ന് (2009) ആണ് ചാന്ദ്ര ഗര്‍ത്തത്തിന് അദ്ദേഹത്തിന്റെ പേരിട്ടതെന്ന് ലൂണാര്‍ ജ്യോഗ്രഫിക് സൊസൈറ്റി വെളിപ്പെടുത്തി. ന്യുയോര്‍ക്ക് ആസ്ഥാനമായുള്ള സൊസൈറ്റിയുടെ തീരുമാനം ‘ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയ‘നും അംഗീകരിച്ചു. യൂണിയനാണ് ചന്ദ്രനെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അവസാന തീരുമാനം എടുക്കുന്നത്.

ലോകമെമ്പാടുമുള്ള ഷാരൂഖ് ആരാധകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ചാന്ദ്രഗര്‍ത്തത്തിന് കിംഗ് ഖാന്റെ പേര് നല്‍കിയതെന്ന് സൊസൈറ്റി പറയുന്നു. ഇതിനിടെ, ആരാധന മൂത്ത ഒരാള്‍ തന്റെ സ്വന്തം ഷാരൂഖിന്റെ പേരില്‍ ചന്ദ്രനില്‍ ഒരു തുണ്ട് സ്ഥലവും വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും ഷാരൂഖിന്റെ പേര് ചന്ദ്രനില്‍ എത്തിയതിന് സമ്മിശ്ര പ്രതികരണമാണുള്ളത്. ഇന്ത്യന്‍ ചാന്ദ്ര ദൌത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ ഇതിനെ അനുകൂലിച്ചു എങ്കിലും നാഷണല്‍ സ്പേസ് സൊസൈറ്റി പ്രസിഡന്റ് സുരേഷ് നായിക്ക് ഇതിന് പിന്തുണ നല്‍കിയില്ല.

ഇതോടെ ചന്ദ്രനില്‍ പേര് പതിച്ച നോബല്‍ സമ്മാന ജേതാവ് സിവി രാമന്‍, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളുടെ പിതാവ് വിക്രം സാരാഭായ്, ഇന്ത്യന്‍ ആണവ പദ്ധതികളുടെ പിതാവ് ഹോമി ഭാഭ തുടങ്ങിയവരുടെ പട്ടികയില്‍ ഷാരൂഖും സ്ഥാനം പിടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :