പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും: എസ് ആര്‍ പി

തിരുവനന്തപുരം| WEBDUNIA|
സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരും പങ്കെടുക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

നവകേരളമാര്‍ച്ചില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, “നോക്കാം” എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. നവകേരള മാര്‍ച്ച്‌ വന്‍ വിജയമാണെന്ന്‌ പൊളിറ്റ് ബ്യൂറോ വിലയിരുത്തിയതായും എസ് ആര്‍ പി അറിയിച്ചു.

അതേസമയം, കമ്യൂണിസ്റ്റുകാര്‍ നിലപാടുകള്‍ സ്വീകരിക്കുന്നത്‌ പാര്‍ട്ടി നിലപാടുകള്‍ക്ക്‌ വിധേയമായിട്ടാണെന്ന് പിണറായി വിജയന്‍ രാവിലെ പറഞ്ഞിരുന്നു. നവകേരള മാര്‍ച്ചില്‍ വി എസ്‌ പങ്കെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇക്കാര്യത്തില്‍ സസ്‌പെന്‍സ്‌ ഇല്ലെന്നും, ഇന്ന്‌ നമുക്കതു കാണാമെന്നുമാണ് പിണറായി മറുപടി പറഞ്ഞത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :