ഷാരൂഖ് ഖാന് സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്

WEBDUNIA|
PRO
PRO
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റു. ‘ഹാപ്പി ന്യൂ ഇയര്‍‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലിടയിലാണ് ഷാരൂഖിന് പരുക്കേറ്റത്. മുഖത്തും തലയിലും ആണ് പരുക്ക്.

ഒരു വാതില്‍ അദ്ദേഹത്തിന്റെ മേല്‍ തകര്‍ന്നുവീഴുകയായിരുന്നു. ഷാരൂഖിനെ ഉടന്‍ തന്നെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.

മുംബൈയിലെ ജെ ഡബ്യു മാരിയറ്റ് എന്ന് പേരുള്ള പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഷൂട്ടിംഗ്.

ഗൌരി ഖാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായിക. അഭിഷേക് ബച്ചന്‍, ബോമന്‍ ഇറാനി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :