ഷാരുഖ് ഖാനെ തടഞ്ഞുവച്ചില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാനെ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു എന്ന വാര്‍ത്ത യു എസ് നിഷേധിച്ചു. ഷാരുഖിനെ തടഞ്ഞുവെയ്ക്കുകയായിരുന്നില്ലെന്നും നടപടികള്‍ വൈകുക മാത്രമാണ്‌ ഉണ്ടായതെന്നും യു എസ് വിദേശകാര്യ വക്താവ്‌ മാര്‍ക്ക്‌ ടോണര്‍ അറിയിച്ചു.

സംഭവത്തില്‍ ഇന്ത്യയെ ഖേദം അറിയിച്ചിട്ടുണ്ടെന്നും ടോണര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ വംശീയ സ്വഭാവമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനായിരക്കണക്കിന്‌ മുസ്ലീംകള്‍ അമേരിക്കയിലേക്കും അമേരിക്കയില്‍ നിന്ന്‌ പുറത്തേക്കും യാത്ര ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യെയില്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാനെത്തിയ ഷാരുഖിനെ വെള്ളിയാഴ്ചയാണ് ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. രണ്ടു മണിക്കൂറോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടഞ്ഞുവച്ചിരുന്നു. ഷാരൂഖ്‌ ഖാനോടൊപ്പം മുകേഷ്‌ അംബാനിയുടെ ഭാര്യ നിതാ അംബാനിയുമുണ്ടായിരുന്നു. 2009ല്‍ ന്യൂജേഴ്സിയിലെ നിവാര്‍ക്‌ വിമാനത്താവളത്തില്‍വച്ചും ഷാരൂഖ്‌ ഖാന്‌ സമാനമായ അനുഭവമുണ്ടായിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :