യുവ്‌രാജ് സിംഗ് ആശുപത്രി വിട്ടു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ക്യാന്‍സറിന് അമേരിക്കയിലെ ബോസ്റ്റണിലുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിനെ ഡിസ്ചാര്‍ജ് ചെയ്തു. കീമോതെറാപ്പി ചികിത്സപൂര്‍ത്തിയായതിനെ തുടര്‍ന്നാണ് യുവി ആശുപത്രി വിട്ടത്. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'മൂന്നാംഘട്ട കീമോയും പൂര്‍ത്തിയാക്കി ആശുപത്രിയില്‍ നിന്നു തിരിച്ചെത്തി. ഇനി എത്രയും വേഗം വീട്ടിലെത്തണം. ഡോക്ടര്‍മാരുടെ ചികിത്സയ്‌ക്കൊപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകളും സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി“- യുവി ട്വീറ്റ് ചെയ്തു.

ഫെബ്രുവരിയിലാണ് യുവി അമേരിക്കയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മെയ് മാസത്തോടെ അദ്ദേഹത്തിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English Summary: Indian cricketer Yuvraj Singh was on Sunday discharged from hospital after completing the third and final cycle of chemotherapy to recover from a rare germ cell cancer in Boston, USA.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :