ശ്രീശാന്ത് ഇന്ന് ജാമ്യാപേക്ഷ നല്‍കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ മലയാ‍ളി ബൌളര്‍ ശ്രീശാന്ത് ഇന്ന് ജാമ്യാപേക്ഷ നല്‍കിയേക്കും. ഡല്‍ഹി സാകേത് ചീഫ് മെട്രൊപൊളിറ്റന്‍ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുക. കോടതി അനുവദിച്ച അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശ്രാശാന്തിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ ഹാജരാകും എന്നാണ് വിവരം. ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് റബേക്ക ജോണ്‍ പറഞ്ഞു.

അതേസമയം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനാല്‍ കളിക്കാരെയും ഇടനിലക്കാരെയും തുടര്‍ന്നും കസ്റ്റഡിയില്‍ വിട്ടുനല്കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെടും എന്നാണ് വിവരം. മെയ് 15നാണ് അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :